പാടിയും പറഞ്ഞും കൈപിടിച്ചും മനസ്സറിഞ്ഞും പുതുപ്രതീക്ഷകൾക്ക്‌ ജീവൻ കൊടുത്തും നമ്മൾ പുറപ്പെടുന്നു

രോഗികളുമായി സ്മാർട്ടിന്റെ വിനോദയാത്ര

പടിഞ്ഞാറ്റുംമുറിയിലെ ശിഹാബ് തങ്ങൾസ് മോണുമെന്റ് ഫോർ അടോപ് റിലീഫ് ട്രീറ്റ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിലെയും ഫിസിയോ തെറാപ്പി ക്ലിനിക്കിലേയും രോഗികളുമായി ജനുവരി 16 ന് സ്മാർട്ട് പ്രവർത്തകർ വിനോദയാത്രക്കൊരുങ്ങുന്നു.

ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതിന് ഒന്നിടവിട്ട ദിനങ്ങളിൽ നാലര മണിക്കൂർ ഡയാലിസിസ് മെഷീന് മുന്നിൽ ചെലവിടേണ്ടി വരുന്ന, ഡയാലിസിസിന് ശേഷമുളള ക്ഷീണവും പിറ്റേ ദിവസത്തെ ആശ്വാസവും അടുത്ത ദിവസമാകുമ്പോഴേക്ക് വർദ്ധിച്ചു വരുന്ന ക്രിയാറ്റിൻ വർദ്ധന സൃഷ്ടിക്കുന്ന ശാരീരിക മാനസിക അസ്വാസ്ഥ്യങ്ങളും പേറി ജീവിക്കാൻ വിധിക്കപ്പെട്ട ഹത ഭാഗ്യർ……..

കുടുംബത്തിന്റെ അത്താണിയായ ഇവരുടെ രോഗം സൃഷ്ടിച്ച പ്രയാസങ്ങളോടിണങ്ങിച്ചേർന്ന് അവരെപോലെതന്നെ വീട്ടിലൊതുങ്ങി ജീവിക്കേണ്ടി വന്ന കുടുംബാംഗങ്ങൾ ….

നാം സമൂഹം അവർക്ക് സൗജന്യ ഡയാലിസിസും സാമ്പത്തിക സഹായവും യാത്രാ സൗകര്യവുമെല്ലാം ചെയ്യാറുണ്ട്. – നല്ല കാര്യം

എന്നാൽ…….

ഒരവധി കിട്ടിയാൽ വയനാട്, ഊട്ടി, കോട്ടക്കുന്ന് തുടങ്ങി കുടുംബത്തോടൊപ്പം യാത്ര പോകുന്ന നമ്മളോർക്കാറുണ്ടോ ഇവരെക്കുറിച്ച്……..

പക്ഷാഘാതം / അപകടം തുടങ്ങിയവയിലൂടെ സംഭവിച്ച ശരീരത്തിന്റെ – അവയവങ്ങളുടെ ശേഷീ വീണ്ടെടുപ്പിനായി കഠിനാദ്ധ്വാനം ചെയ്യുന്ന ഫിസിയോ തെറാപ്പി രോഗികൾ, അവർക്കൊപ്പം കയ്യും കാലും താങ്ങുമായി മാറേണ്ടി വന്ന കുടുംബം…..

പാലിയേറ്റീവ് പ്രവർത്തനമെന്നത് രോഗികൾക്ക് ശാരീരിക സാമ്പത്തിക പിന്തുണ നൽകുക എന്നത് മാത്രമല്ല അവന്റെ – കുടുംബത്തിന്റെ മാനസിക പിരിമുറുക്കങ്ങൾക്കും നാം ആശ്വാസമേകണം കൈപിടിക്കുന്ന പ്രവർത്തകർക്ക് അറിയാനാകുമിവരുടെ ഹൃദയമിടിപ്പ്അ താണ് സ്മാർട്ട് ഈ യാത്രയിലൂടെ ലക്ഷ്യമിടുന്നത്*ഞങ്ങളുണ്ട് കൂടെ……നമ്മളുണ്ടാകണം കൂടെ….

പാലിയേറ്റീവ് ദിനപ്പിറ്റേന്ന് രാവിലെ 10 മണിക്ക് സ്മാർട്ട് സെൻ്ററിൽ നിന്ന് യാത്ര തിരിക്കും കാഞ്ഞിരപ്പുഴയുടെ ഹരിതാഭയാർന്ന തീരത്തേക്ക് സ്മാർട്ട് ഡയാലിസിസ് & ഫിസിയോതെറാപ്പി സെന്ററിലെ രോഗികളും ഡോക്ടർമാർ ടെക്നീഷ്യൻമാർ, തെറാപ്പിസ്റ്റുകൾ, ഹെൽത്ത് സ്റ്റാഫ്, വളണ്ടിയേഴ്സ്…….എല്ലാവരും ചേർന്ന്പാടിയും പറഞ്ഞും……കൈ പിടിച്ചും മനസ്സറിഞ്ഞും……ആശീർവാദവും പ്രാർത്ഥനയുമുണ്ടാകണം.

സ്മാർട്ട് പടിഞ്ഞാറ്റുമ്മുറി.സ്മാർട്ടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നിങ്ങളുടെ വിരൽ തുമ്പിൽ..

https://www.facebook.com/smartwehelp